എം.എൽ.എ സന്ദർശിച്ചു

Wednesday 03 June 2026 1:23 AM IST
ചെന്നായ ആക്രമണത്തിൽ ആടുകൾ കൊല്ലപ്പെട്ട് നഷ്ടം നേരിട്ട കർഷകനായ മുരുകാനന്ദന്റെ വസതി എ.പ്രഭാകരൻ എം.എൽ.എ സന്ദർശിക്കുന്നു.

വാളയാർ: ചെന്നായ ആക്രമണത്തിൽ കൊല്ലപ്പെട്ട 25 ആടുകളുടെ ഉടമസ്ഥൻ വട്ടപ്പാറ ആറ്റുപതിയിൽ മുരുകാനന്ദന്റെ കുടുംബത്തിന് കൂടുതൽ സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് എ.പ്രഭാകരൻ എം.എൽ.എ പറഞ്ഞു. മുരുകാനന്ദന്റെ വീട് സന്ദർശിച്ചാണ് എം.എൽ.എ ഉറപ്പ് നൽകിയത്. കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയാണ് വനംവകുപ്പിൽ നിന്ന് ഒരു ലക്ഷം രൂപ ധനസഹായം അതിവേഗത്തിൽ ലഭ്യമാക്കിയതെന്നും എം.എൽ.എ അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് ആറ്റുപതിയിൽ കർഷകനായ മുരുകാനന്ദന്റെ ആടുകളെ വനത്തിൽ നിന്നിറങ്ങിയ ചെന്നായക്കൂട്ടം കടിച്ചു കൊന്നത്.