അങ്കണവാടി കലോത്സവം
Sunday 12 January 2025 12:35 AM IST
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം കളിയരങ്ങ് ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റിക്കു മോനി വർഗീസ്, ജയ എബ്രഹാം, ടി.വി.വിഷ്ണു നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി രാമചന്ദ്രൻ, സനൽകുമാരി, ശാന്തമ്മ ആർ.നായർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു ജിങ്ക ചാക്കോ എന്നിവർ പ്രസംഗിച്ചു. അങ്കണവാടി കുട്ടികളുടെ വിവിധ കലാകായിക മത്സരങ്ങൾ നടത്തി.