വാർഷിക പൊതുയോഗം (

Saturday 23 May 2026 11:44 PM IST

കോഴഞ്ചേരി : അയിരൂർ കോറ്റാത്തൂർ 719ാം ദേവിവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെയും 395ാം നമ്പർ വനിതാ സമാജത്തിന്റെയും ഈ വർഷത്തെ വാർഷിക പൊതയോഗവും കുടുംബസംഗമവും കുട്ടികളുടെ കലാപരിപാടികളും ഞായറാഴ്ച നടക്കും. രാവിലെ 8.45ന് പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വനിതകളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികൾ 10.30 വരെ നടക്കും. 11ന് പ്രസിഡന്റ് എം.പി.സോമശേഖരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന വാർഷിക പൊതുയോഗം തിരുവല്ലാ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കരയോഗത്തിലെ മുതിർന്ന പ്രവർത്തകരെ ആദരിക്കും.