ശിൽപശാല

Saturday 23 May 2026 11:46 PM IST

പത്തംതിട്ട: കാലവർഷത്തിന് മുന്നോടിയായി ദുരന്തനിവാരണ പ്രവർത്തനം ഊർജിതമാക്കുന്നതിന് പത്തനംതിട്ട ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യ ഡിസാസ്റ്റർ റിസോഴ്സ് നെറ്റ് വർക്ക് പോർട്ടൽ വിവരം പുതുക്കുന്നതിന് പ്രത്യേക പരിശീലന ശിൽപശാല നടത്തി. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. ജില്ല ഹസാർഡ് അനലിസ്റ്റ് ചാന്ദിനി പി.സി.സേനൻ, ജില്ല ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്ലാൻ കോർഡിനേറ്റർ അനി തോമസ് ഇടിക്കുള എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. യഥാസമയമുള്ള വിവരശേഖരണം, വിഭവങ്ങളുടെ മാപ്പിംഗ്, ഐ.ഡി.ആർ.എൻ പോർട്ടലിൽ വിവരങ്ങൾ തെറ്റുകൂടാതെ രേഖപ്പെടുത്തൽ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.