അതിവേഗ റെയിൽ പദ്ധതിയിൽ ഉൾപ്പെടുത്തണം
Tuesday 26 May 2026 2:26 AM IST
പത്തനംതിട്ട : പുതിയ അതിവേഗ റെയിൽ സംവിധാനം നടപ്പാക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ ശ്രമത്തെ അടൂർ റീജിയണൽ റെയിൽവേ കാമ്പയിൻ കമ്മിറ്റി സ്വാഗതം ചെയ്തു. പദ്ധതിയിൽ അടൂർ, പന്തളം, പത്തനംതിട്ട കൂടി ഉൾപ്പെടുത്തി വേണം ഡി.പി.ആർ തയ്യാറാക്കേണ്ടത്.
ഇത് അടൂരിന്റെ കിഴക്കൻ മേഖലകളിൽ ഉള്ളവർക്കും തെക്കുവടക്കു ജില്ലകളിലേക്കുള്ള പോക്കു വരവിന് ഒരുപോലെ സഹായമാകും. പത്തനംതിട്ട, പത്തനാപുരം, പുനലൂർ, കോന്നി, കലഞ്ഞൂർ, പറക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അടൂരിൽ നേരിട്ടെത്താൻ എളുപ്പമാണ്. ശബരിമല തീർത്ഥാടകർക്കും ഗുണം ചെയ്യുമെന്ന് കൺവീനർ പ്രേം ചന്ദ്രൻ, ജോ. കൺവീനർമാരായ മുരളി കുടശ്ശനാട്, നെല്ലിക്കുന്നിൽ സുമേഷ്, ജയചന്ദ്രൻ ഉണ്ണിത്താൻ എന്നിവർ അഭിപ്രായപ്പെട്ടു.