വാർഷിക സമ്മേളനം
Wednesday 27 May 2026 12:18 AM IST
അടൂർ : ബാലഗോകുലം അടൂർ താലൂക്ക് വാർഷിക സമ്മേളനം അടൂർ നഗരസഭ കൗൺസിലർ രൂപേഷ് അടൂർ ഉദ്ഘാടനം ചെയ്തു. ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷൻ എം.സി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം ദക്ഷണ കേരള സംസ്ഥാന സമിതി അംഗം എം.എസ്.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സഹകാര്യദർശി പി.എസ്.അരുണൻ, താലൂക്ക് കാര്യദർശി റ്റി.സുരേഷ് കുമാർ, ശ്രീകല ഷിജു, ലക്ഷ്മി, സന്തോഷ് എസ്.എൽ പുരം, ജി.സുനിൽ, എൻ.ആർ.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസ്സുകൾ നയിച്ചു.