പ്ളസ് ടു : പത്തനംതി​ട്ടയ്ക്ക് വീണ്ടും 11-ാം സ്ഥാനം

Wednesday 27 May 2026 12:22 AM IST

പത്തനംതിട്ട : എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ ജില്ല ഹയർ സെക്കൻഡറി ഫലത്തിൽ നിരാശപ്പെടുത്തി​. 73.63 ശതമാനം വിജയവുമായി പത്തനംതിട്ട സംസ്ഥാനത്ത് പതിനൊന്നാമതാണ്. കഴിഞ്ഞ വർഷവും പതിനൊന്നാമതായിരുന്നു. തിരുവനന്തപുരം, കാസർഗോഡ്, വയനാട് ജില്ലകളാണ് പത്തനംതിട്ടയ്ക്ക് പിന്നിൽ. ഇടുക്കിയാണ് 84.64 ശതമാനവുമായി ഒന്നാമത്.

ജില്ലയിൽ പരീക്ഷ എഴുതിയവർ: 10164

ഉപരിപഠനത്തിന് യോഗ്യത നേടിയവർ : 7423.

ഫുൾ എ പ്ളസ് നേടി​യവർ : 699.

ഫുൾ മാർക്ക് നേടി​യവർ

ശ്രീനന്ദ ബിനു.

(കിടങ്ങന്നൂർ എസ്.വി. ജി.വി.എച്ച്.എസ്.എസിലെ സയൻസ് വിദ്യാർത്ഥി).

അനുപമ അനിൽ.

(പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസിലെ ഹ്യുമാനിറ്റീസ് വിദ്യാർത്ഥി)

സംസ്ഥാനത്ത് 60 പേർക്കാണ് ഫുൾ മാർക്ക് നേടാനായത്.

100 ശതമാനം വിജയം നേടിയ സ്കൂളുകൾ

വടശ്ശരിക്കര മോഡൽ ഹസിഡൻഷ്യൽ സ്‌കൂളും മണക്കാല എച്ച്.എസ്.എസും.

ഇതര സ്‌കൂളുകളിൽ വിജയ ശതമാനത്തിൽ മുന്നിലെത്താൻ കഴിഞ്ഞത് പത്തനംതിട്ട മാർത്തോമ്മാ എച്ച്.എസ്.എസിനാണ്. രണ്ട് കുട്ടികളുടെ പരാജയത്തിനാണ് ഇവർക്ക് നുറുമേനി നഷ്ടമായത്. 136 പേർ എഴുതിയതിൽ 134 പേരും വിജയിച്ചപ്പോൾ വിജയ ശതമാനം 98.53. 82 പേർ പരീക്ഷ എഴുതിയ തെങ്ങമം ജി.എച്ച്.എസ്.എസിന് 79 പേരെ വിജയിപ്പിച്ച് 96.34 ശതമാനം വിജയം നേടി. ഒരാൾ ഫുൾ മാർക്ക് വാങ്ങിയ പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസിന്റെ വിജയശതമാനം 77.93 ആണ്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും ജില്ല 13 ാം സ്ഥാനവുമായി പിന്നിലാണ്.