ആദരിച്ചു
Wednesday 27 May 2026 12:28 AM IST
കൊടുമൺ : ഐക്കാട് ശക്തിഭദ്ര ഗ്രന്ഥശാലയുടേയും ബാലവേദിയുടെയും ആഭിമുഖ്യത്തിൽ നാടകകൃത്തും സംവിധായകനുമായ കൊടുമൺ ഗോപാലകൃഷ്ണനെ ആദരിച്ചു. ആശ്ചര്യചൂഡാമണിയും ശക്തിഭദ്രനും എന്ന നാടകത്തെ അധികരിച്ചുകൊണ്ട് കൂട്ടികൾക്കായി നയിച്ച ക്ലാസ് ശ്രദ്ധേയമായി. ഗ്രന്ഥശാലയിൽ നടന്നുവരുന്ന ശിൽപ്പാശാലയിൽ നാലാംദിവസം നാടക രചനയും സംവിധാനവും കുട്ടികൾ പരിചയപ്പെട്ടു. ഗ്രന്ഥശാല പ്രസിഡന്റ് രാജീവ് നായർ, സെക്രട്ടറി വി.എം.ഉണ്ണിത്താൻ, ലൈബ്രറിയൻ മോനിഷ, കമ്മിറ്റി അംഗങ്ങളായ പ്രദീപ് പി.സുബിൻ, മലയിൽ ബിജു, മോഹൻ പിള്ള, ഗംഗ തുടങ്ങിയവർ നേതൃത്വം നൽകി.