സ്നേഹപ്പച്ച പുരസ്കാരം
Thursday 28 May 2026 12:15 AM IST
കോന്നി: പരിസ്ഥിതി ജീവകാരുണ്യ സംഘടനയായ സ്നേഹപച്ച ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ സ്നേഹപ്പച്ച പുരസ്കാരം കല്ലേലി ഊരാളി അപ്പൂപ്പൻ കാവിന് ലഭിച്ചു. സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ്ജി കാവുസെക്രട്ടറി സലിംകുമാറിന് പുരസ്കാരം കൈമാറി. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന അദ്ധ്യക്ഷതവഹിച്ചു. ഗാന്ധി ഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, സ്നേഹപ്പച്ച ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ രേഖ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, അഡ്വ.സുരേഷ് സോമ, അജീഷ്, ഡോ.എലിസബത്ത് സാം, അഡ്വ.പീറ്റർ, കെ.എൻ.രാജൻ, ബാബു വെളിയത്ത്, അൻസാരി തൊടുപുഴ, താജ് പത്തനംതിട്ട എന്നിവർ സംസാരിച്ചു.