പഠനോത്സവം

Thursday 28 May 2026 12:28 AM IST

കലഞ്ഞൂർ : ഡി.വൈ.എഫ്.ഐയുടെയും ബാലസംഘത്തിന്റെയും നേതൃത്വത്തിൽ 28ന് ഉച്ചയ്ക്ക് 2ന് മല്ലംകുഴ ക്രിസ്ത്യൻ ബഫേൽ ചർച്ചിൽ നടത്തുന്ന പഠനോത്സവം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബി റോയി അദ്ധ്യക്ഷത വഹിക്കും. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ് വിദ്യാർത്ഥികളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ബീനാപ്രഭ, ലോക്കൽ സെക്രട്ടറി എസ്.രഘു, ബിജു പാലവിള, സനോജ്, സിബി ഐസക്ക്, ഉമേഷ്.പി.ആർ, വിജയലക്ഷ്മി, ബിന്ദു.ജെ എന്നിവർ പ്രസംഗിക്കും.