അത്തിക്കയം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ വാർഷിക മഹോത്സവം സമാപിച്ചു

Saturday 30 May 2026 2:30 AM IST
ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 11-ാമത് പ്രതിഷ്‌ഠാ വാർഷിക മഹോത്സ വത്തോട് അനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര

അത്തിക്കയം: എസ്. എൻ. ഡി. പി. യോഗം 362 അത്തിക്കയം ശാഖയുടെ ആഭിമുഖ്യത്തിലുള്ള അത്തിക്കയം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 11-ാമത് പ്രതിഷ്‌ഠാ വാർഷിക മഹോത്സവം സമാപിച്ചു .കോരുത്തോട് പി. വി. വിനോദ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത് . ശാഖാ കുടുംബയോഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്‌മെന്റ് , ബാലജനയോഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ഉത്സവം. പള്ളിയുണർത്തൽ, ഗണപതിഹോമം, ഗുരുപൂജ, കലശപൂജ എന്നിവയ്ക്ക് ശേഷം ദർശന പ്രാധാന്യമുള്ള കലശാഭിഷേകം . സർവൈശ്വര്യപൂജ, ഭഗവത് സേവ, മഹാഗുരുപൂജ മഹാപ്രസാദമൂട്ട് എന്നിവ നടന്നു. പഠനക്ലാസിൽ പങ്കെടുത്ത കുട്ടികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടന്നു. മെഴുവേലി ഐഡിയ കലാസമിതിയുടെ ശിങ്കാരിമേളത്തോടെ ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയെ താലപ്പൊലി, രഥം, മുത്തുക്കുടകൾ, വാദ്യമേളങ്ങൾ എന്നിവവർണാഭമാക്കി. അടിച്ചിപ്പുഴ പാർത്ഥസാരഥി ആൽത്തറ കലാവേദിയുടെ കൈകൊട്ടിക്കളിയും ഉണ്ടായിരുന്നു. . അറയ്ക്കമൺ ഗുരുമന്ദിരത്തിലെ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്ര ക്ഷേത്രത്തിൽ തിരികെ എത്തിച്ചേർന്നു . ജനപങ്കാളിത്തം കൊണ്ട് ഘോഷയാത്ര ശ്രദ്ധേയമായി. ദീപാരാധനയ്ക്ക് ശേഷം കടുമീൻചിറ ശ്രീ ശിവശങ്കര കലാസമിതിയുടെ തിരുവാതിരയും, പൊൻകുന്നം ഷാജിരാജ് നയിച്ച കരോക്കേ ഗാനോത്സവവും ഉണ്ടായിരുന്നു.