മഴക്കാലപൂർവ ശുചീകരണം
Friday 29 May 2026 11:47 PM IST
പത്തനംതിട്ട: കെ.എസ്.റ്റി.എ പത്തനംതിട്ട ജില്ല അദ്ധ്യാപക ബ്രിഗേഡിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി എ.ഇ.ഒ ഓഫീസ് പരിസരം ശുചീകരിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം അനു.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് വള്ളിക്കോട്, ജില്ലാ സെക്രട്ടറി ദീപ വിശ്വനാഥ് ,ജില്ലാ പ്രസിഡന്റ് എ.കെ പ്രകാശ്, ബ്രിഗേഡ് ജില്ലാ ഭാരവാഹി ബിജു.ജി.നായർ, മറ്റ് ജില്ലാ ഭാരവാഹികളായ ജ്യോതിഷ് എസ് ,മനോജ് .ഈ.തോമസ് ,ഷാജി ബി ,സുജൻ വി.എ ,സി.കെ അനിൽകുമാർ, കെ.എസ്.ടി.എ കോഴഞ്ചേരി സബ്ജില്ല സെക്രട്ടറി പി.കെ ബിനു, വൈസ് പ്രസിഡന്റ് ജീവൻ രാജ്, ജോയിന്റ് സെക്രട്ടറി ബീന ചാണ്ടപിള്ള,ട്രഷറർ അനീഷ് പ്രഭാകർ എന്നിവർ നേതൃത്വം നൽകി.