വായനക്കളരി

Friday 29 May 2026 11:48 PM IST

വാഴമുട്ടം ഈസ്റ്റ്​ :​ വാഴമുട്ടം വള്ളത്തോൾ വായനശാല ബാലവേദി വായനക്കളരി ന​ടത്തി. അനില അനിലിന്റെ അദ്ധ്യക്ഷതയിൽ വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്​ ബീനസോമൻ ഉദ്ഘാടനം ചെയ്തു. ഡോ. റോയ്‌സ് മല്ലശേരി, പി, ഡി. തങ്കച്ചൻ, ഡി. ഷിബുകുമാർ, അഡ്വ. എ. ജയകുമാർ, സുമ.വി. ആർ, അവന്തിക വിനോദ്, നിവേദ്യ മോഹൻ എന്നിവർ സംസാരിച്ചു. ബാല വേദി ഭാരവാഹികളായി അന​ന്യ .എ​സ് .നായർ (പ്രസിഡന്റ്​ ) അവന്തിക വിനോദ് (വൈസ് ​പ്രസിഡന്റ്​ ) ശ്രീ​നന്ദ .എസ് (സെക്രട്ടറി) അനന്യ മനു (ജോയിന്റ് സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.