പഠനോപകരണ വിതരണം
Monday 01 June 2026 12:52 AM IST
ചെങ്ങന്നൂർ : ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ഹരിത കർമ്മസേനാംഗങ്ങളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ മനീഷ് കീഴാമഠം ഉദ്ഘാടനം ചെയ്തു. യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.എൽവിൻ തോമസും ഒ.സി വൈ.എം ജനറൽ സെക്രട്ടറി അപ്രേം കുന്നിലും ചേർന്ന് നഗരസഭാ ചെയർമാന് പഠനോപകരണങ്ങൾ കൈമാറി. ഫാ.എൽവിൻ തോമസ് അദ്ധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സാലി ജെയിംസ്, ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.ഷിബുരാജൻ, സി നിഷ, റോബിൻ ജോ വർഗീസ്, ജെയിംസ് പടിപ്പുരക്കൽ, ജോഹാൻ ജോസഫ്, ഗ്രിഗോറിയോസ് ജേക്കബ് എന്നിവർ സംസാരിച്ചു.