പ്രകടനവും യോഗവും

Monday 01 June 2026 12:53 AM IST

മൈലപ്ര : ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്രയിൽ പ്രകടനവും യോഗവും നടത്തി. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡന്റ് ലിബു മൈലപ്ര അദ്ധ്യക്ഷതവഹിച്ചു. ജയിംസ് കിക്കരിക്കാട്ട്, മാത്യു തോമസ്, എസ്.സുനിൽകുമാർ, ബിജു സാമുവൽ, ജോർജ്ജ് യോഹന്നാൻ, ബേബി മൈലപ്ര, ജസ്സി വർഗീസ്, ബിന്ദുബിനു, മഞ്ജു സന്തോഷ്, സി വി വർഗീസ്, തോമസ് ഏബ്രഹാം, ജോബിൻ വി.തോമസ് ,പ്രൊഫസർ തോമസ് പി.ജോൺ , മനു മോനി, റോയി മൈലപ്ര, ജേക്കബ് കൈപ്പശ്ശേരി, ഷാജി പേരിശ്ശേരിൽ, റോസമ്മ ബേബി, മോളിക്കുട്ടി ബേബി എന്നിവർ പ്രസംഗിച്ചു.