ശുചീകരണ യജ്ഞം
Monday 01 June 2026 12:07 AM IST
കോന്നി : ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കോന്നി മെഡിക്കൽ കോളേജിൽ ശുചീകരണ യജ്ഞം ആരംഭിച്ചു . ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അദ്ധ്യക്ഷതവഹിച്ചു. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ.ബി, എസ്.സന്തോഷ് കുമാർ , ജി.ശ്രീകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സെസ്സി ജോബ് , സൂപ്രണ്ട് ഡോ.ഷാജി , വൈസ് പ്രിൻസിപ്പൽ ഡോ.ദേവകുമാർ, സ്മിത സന്തോഷ് ,സുമ വർഗീസ്, പ്രവീൺ പ്ലാവിളയിൽ, ജി.എസ്.സന്തോഷ് കുമാർ, ജോയി തോമസ്, തോമസ് കാലായിൽ എന്നിവർ പ്രസംഗിച്ചു.