പ്രവേശനോത്സവം
Wednesday 03 June 2026 12:08 AM IST
കക്കാട് : റാന്നി പെരുനാട് പഞ്ചായത്തിലെ സ്കൂൾ പ്രവേശനം കക്കാട് ഗവ.എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഐശ്വര്യാ സന്തോഷ് അദ്ധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നീനാസുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാ പ്രസന്നൻ, ഹെഡ്മിസ്ട്രസ് രാജി.എസ്, പഞ്ചായത്ത് അംഗം അരുൺ അനിരുദ്ധൻ, ബൈന്നിക്കുട്ടി, വി.കെ.ബാബു, വി.പ്രസാദ്, ബി.ആർ.സി കോ ഓർഡിനേറ്റർ അനിത.ഇ.ടി, മനീഷ, ക്രിസ്റ്റീന തോമസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.