കേരള ഡെമോക്രാറ്റിക് വനിതാ ഫോറം
Wednesday 22 January 2025 1:35 AM IST
തിരുവനന്തപുരം: കേരള ഡെമോക്രാറ്റിക് വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് ജി.എസ്. സുജാ ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. മാണി.സി.കാപ്പൻ എം.എൽ.എ,സംസ്ഥാന ജനറൽ സെക്രട്ടറി സബിത സൈമൺ,രക്ഷാധികാരി സുൽഫിക്കർ മയൂരി എന്നിവർ പങ്കെടുത്തു.