ഗതാഗതക്രമീകരണം

Wednesday 22 January 2025 1:35 AM IST

തിരുവനന്തപുരം:വെള്ളയമ്പലം മുതൽ ചെന്തിട്ട വരെയുള്ള റോഡിലെ ടാറിംഗുമായി ബന്ധപ്പെട്ട് ഇന്ന് മുതൽ ടാറിംഗ് അവസാനിക്കുന്നതുവരെ വെള്ളയമ്പലം-വഴുതക്കാട്-ചെന്തിട്ട റോഡിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ടാറിംഗ് നടക്കുന്ന ഭാഗത്തെ റോഡിൽ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ ഒരു ട്രാക്ക് വഴി കടത്തിവിടും.ഗതാഗതത്തിരക്ക് അനുഭവപ്പെട്ടാൽ വാഹനങ്ങൾ വഴിതിരിച്ചുവിടും.വിവരങ്ങൾക്ക് ഫോൺ 04712558731, 9497930055