പണിമുടക്കിനെ പരാജയപ്പെടുത്തുന്നു: ജി. സുബോധൻ
Wednesday 22 January 2025 1:35 AM IST
തിരുവനന്തപുരം: സെറ്റോ,ജോയിന്റ് കൗൺസിൽ എന്നീ സംഘടനകളിലുൾപ്പെട്ട സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് നടത്തുന്ന പണിമുടക്കിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ. അത് ഉപേക്ഷിക്കണമെന്നും സി.പി.എം ജീവനക്കാർക്ക് കൂടിയുള്ള സമരമാണെന്നും വിജയമാക്കാണമെന്നും സുബോധൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.