കള്ളനോട്ട് മാറ്റാൻ ശ്രമിച്ച യുവാവ് പിടിയിലായി

Wednesday 22 January 2025 1:56 AM IST

കൊടുങ്ങല്ലൂർ : ഉത്സവപ്പറമ്പിൽ കച്ചവടം നടത്തിവന്ന ആളെ കബളിപ്പിച്ച് കള്ളനോട്ട് ചെലവഴിക്കാൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. പറവൂർ പുത്തൻവേലിക്കര ചിറയത്ത് വീട്ടിൽ ആൽഫ്രഡിനെയാണ് (20) സർക്കിൾ ഇൻസ്‌പെക്ടർ ബി.കെ.അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. താലപ്പൊലി ആഘോഷത്തോട് അനുബന്ധിച്ച് വടക്കേ നടയിൽ കീ ചെയിനും മോതിരവും കച്ചവടം നടത്തുകയായിരുന്ന തേനി സ്വദേശിയായ വിഘ്‌നേശിനെ കബളിപ്പിച്ച് 500 രൂപയുടെ കള്ളനോട്ട് മാറ്റിയെടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇയാളുടെ ബാഗിൽ നിന്നും ഒൻപത് 500 രൂപയുടെ കള്ളനോട്ടും വീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്രിന്റ്, പേപ്പറുകൾ തുടങ്ങിയവയും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അറസ്റ്റിലായ ആൽഫ്രഡ് 20