സി.എച്ച് സെന്ററിലേക്ക് 100 പുസ്തകങ്ങൾ

Wednesday 22 January 2025 12:02 AM IST

തിരുവനന്തപുരം: രോഗികൾക്ക് മുന്നിൽ ദൈവത്തിന്റെ സാന്നിദ്ധ്യം അനുഭവിക്കാൻ കഴിയുന്ന സി.എച്ച് സെന്റർ പോലുള്ള സ്ഥാപനങ്ങൾ നിലനിൽക്കേണ്ടത് ആവശ്യമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസ സൗകര്യവും ചികിത്സാ സഹായങ്ങളും ഒരുക്കുന്ന സി.എച്ച് സെന്ററിലേക്ക് എം.കെ.മുനീർ സംഭാവന നൽകിയ 100 പുസ്തകങ്ങൾ കൈമാറുകയായിരുന്നു അദ്ദേഹം.എം.എൽ.എമാരായ കെ.പി.എ.മജീദ്,കുറക്കോളി മൊയ്തീൻ,കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ,മൺവിള സൈനുദ്ദീൻ,ഹലീം കണിയാപുരം എന്നിവർ പങ്കെടുത്തു.