റിപ്പബ്ലിക് ദിന പരേഡിൽ ഇവാനിയോസിലെ എൻ.സി.സി കേഡറ്റുകൾ

Sunday 26 January 2025 4:55 AM IST

തിരുവനന്തപുരം: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനഘോഷങ്ങളിൽ മാർ ഇവാനിയോസ് കോളജിൽ നിന്നുള്ള ആറ് എൻ.സി.സി എയർവിംഗ് കേഡറ്റുകൾ പങ്കെടുക്കും.എൻ.സി.സി ട്രിവാൻഡ്രം ഗ്രൂപ്പിനു കീഴിൽ ഒരേ കോളജിൽ നിന്നും ആറ് വിദ്യാർത്ഥികളാണ് പരേഡിൽ പങ്കെടുക്കുന്നത്.വൺ കേരള എയർ സ്‌ക്വാഡ്രൺ കേഡറ്റുകളായ മൂന്നാംവർഷ വിദ്യാർത്ഥി സർഗ്രന്റ് അസ്വിൻ ദേവ്, രണ്ടാംവർഷ വിദ്യർത്ഥികളായ ലീഡിംഗ് ഫ്ലൈറ്റ്സ് കേഡറ്റ്സ് ആദിത്യൻ എസ്.എസ്, ആഷിഖ് എ.എം, ഋഷികേശ് എ.വി, സൂരജ്.ജെ, വി.എസ്.അഖിൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആഷിഖ് ഓൾ ഇന്ത്യ ഗ്വാർഡ് ഓഫ് ഓണർ വിഭാഗത്തിലും,ബാക്കിയുള്ളവർ 27ന് നടക്കുന്ന പ്രൈയിം മിനിസ്റ്റേഴ്സ് റാലിയിലും ആണ് പങ്കെടുക്കുന്നത്. വിമാനം പറത്തൽ, സ്‌കീറ്റ് ഷൂട്ടിംങ്ങ്, റേഞ്ച് ഫയറിംഗ്, ഡ്രിൽ എന്നിവയിൽ വൺകേരള എയർ സ്‌ക്വാഡ്രൺ എൻ.സി.സി കമാൻഡിംഗ് ഓഫീസർ,വിംഗ് കമാൻഡർ ഗോപീകൃഷ്ണൻ, ഫ്ളയിംഗ് ഓഫീസർ ആന്റോ.എ.പോൾ എന്നിവരുടെ കീഴിലാണ് പരിശീലിച്ചത്. പ്രിൻസിപ്പൽ ഡോ.മീര ജോർജും കോളേജ് മാനേജ്മെന്റും പിന്തുണച്ചു.