സെക്രട്ടേറിയറ്റ് ധർണ

Sunday 26 January 2025 2:17 AM IST

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളി ബ്രൂവറി മദ്യനിർമ്മാണ ശാലയ്ക്ക് അനുമതി നൽകിയ നടപടിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി ഓൾ ഇന്ത്യ കമ്മിറ്റി സെക്രട്ടേറിയറ്റ് ധർണ നടത്തും.നാളെ രാവിലെ 11ന് നടക്കുന്ന ധർണ കേരള ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.സമിതി പ്രസിഡന്റ് കെ.പി.ദുര്യോധനൻ അദ്ധ്യക്ഷത വഹിക്കും.പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,ബിലിവേഴ്സ് ഈസ്‌റ്റേൺ ചർച്ച് മാത്യൂസ് മോർ സിൽവാനസ്,കൗൺസിലർമാരായ മേരി പുഷ്പം,പി.അശോക് കുമാർ,സമിതി ജില്ലാ പ്രസിഡന്റ് നെടുമങ്ങാട് വി.ശ്രീകുമാർ,പ്രസിഡന്റ് സജു തങ്കച്ചൻ തുടങ്ങിയവർ പങ്കെടുക്കും.