വെഞ്ഞാറമൂട് ഓവർബ്രിഡ്ജ്: യോഗം ചേർന്നു
Tuesday 25 February 2025 1:34 AM IST
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ഓവർബ്രിഡ്ജ് നിർമ്മാണം ആരംഭിക്കുന്നതിന്റെ മുന്നോടിയായി സാങ്കേതിക വിദഗ്ദ്ധരുടെ യോഗം ഡി.കെ.മുരളി എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്നു.യോഗത്തിൽ കേരളാ റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടർ അശോക് കുമാർ,നെടുമങ്ങാട് തഹസിൽദാർമാരായ സജി.എസ്.കുമാർ,കെ.അനിൽകുമാർ (എൽ.ആർ) താലൂക്ക് സർവേയർ ജി.സന്തോഷ്,കെ.എസ്.ഇ.ബി നെടുമങ്ങാട് എക്സിക്യുട്ടീവ് എൻജിനിയർ എൻ.ബിനു,വെഞ്ഞാറമൂട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ മിഥുലാജ്,കെ.ആർ.എഫ്. ബി എക്സിക്യുട്ടീവ് എൻജിനിയർ ആർ.എം.തമ്പി,അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സജിത്,വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ സാബു,ഊരാളുങ്കൽ സീനിയർ പ്രോജക്ട് എൻജിനിയർ സി.എൻ.അരുൺ തുടങ്ങിയവർ പങ്കെടുത്തു.