ലോഗോ പ്രകാശനം
Thursday 13 March 2025 1:40 AM IST
തിരുവനന്തപുരം :തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കുന്ന വർണ്ണവസന്തം എന്ന എന്റർടെയ്മെന്റ് പ്രോഗ്രാമിന്റെ ലോഗോ പ്രകാശനം സിനിമാതാരം ജഗതി ശ്രീകുമാർ നിർവഹിച്ചു.പേയാട് ജഗതി ശ്രീകുമാറിന്റെ വസതിയിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എ.പി.ജിനൻ,വൈസ് പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു, സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ,ട്രഷറർ എ.അബൂബക്കർ,വനിതാ വിംഗ് കൺവീനർ ശ്രീലക്ഷ്മി ശരൺ എന്നിവർ പങ്കെടുത്തു.ഏപ്രിൽ 21,22,23 തീയതികളി ൽ കോവളം ക്രിസ്തുരാജമിഷൻ കൺവെൻഷൻ സെന്റെറിലാണ് ദേശീയ സമ്മേളനം നടക്കുന്നത്.