ഇരിങ്ങാലക്കുടയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

Thursday 13 March 2025 1:18 AM IST

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊട്ടിലങ്ങപ്പാടം സ്വദേശിയായ കരപ്പിള്ളി വീട്ടിൽ ശ്രീരാജ് (28) എന്നയെളെയാണ് 15 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ മാർഗ നിർദ്ദേശാനുസരണം തൃശൂർ റൂറൽ ജില്ലയിൽ നടന്ന് വരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തി വരവേ ഇരിങ്ങാലക്കുട കൊട്ടിലപ്പാടത്ത് റോഡരികിൽ നിന്നിരുന്ന ശ്രീരാജ് പോലീസ് വാഹനം കണ്ട് സ്ഥലത്ത് നിന്ന് പെട്ടന്ന് മാറിപ്പോകാൻ ശ്രമിക്കുന്നത് കണ്ട് ഇയാൾ എന്തെങ്കിലും കുറ്റകൃത്യം നടത്തുന്നതിനായി ശരീരത്തിൽ എന്തെങ്കിലും ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി തടഞ്ഞ് നിർത്തി പരിശോധിച്ചതിൽ നിന്ന് ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച വച്ചിരുന്ന കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ ആൽബി തോമസ് വർക്കി, ജിജേഷ്, സീനിയർ സി.പി.ഒ സുജിത്ത് എന്നിവർ ചേർന്നാണ് ശ്രീരാജിനെ അറസ്റ്റ് ചെയ്തത്.