ധർണയും പ്രകടനവും

Saturday 29 March 2025 6:35 AM IST

തിരുവനന്തപുരം:പൊതു സ്ഥലംമാറ്റം എച്ച്.ആർ.എം.എസ് പോർട്ടൽ പ്രവർത്തന ക്ഷമമാക്കണമെന്നും പോർട്ടലിലെ സെർവർ സ്പെയ്സ് ഉണ്ടാക്കാനായി അനധികൃതമായി ഐ.ടി സെൽ മേധാവി ഡിലീറ്റ് ചെയ്ത ഡേറ്റ തിരികെ എടുക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ ധർണയും പ്രകടനവും നടത്തി.സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു.