സഭാദിനം
Monday 04 May 2026 1:35 AM IST
വിഴിഞ്ഞം: ദക്ഷിണ കേരള മഹായിടവക മംഗലത്തുകോണം ഇടവകയുടെ 141-ാമത് സഭാദിന ആഘോഷങ്ങൾ ആരംഭിച്ചു. നാളെ മുതൽ 8വരെ വൈകിട്ട് 6.30 മുതൽ 9.30 വരെയുള്ള കൺവെൻഷനുകളിൽ വൈ.ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിക്കും. ഷിബിൻ ശിശുമണി മുഖ്യ പ്രാസംഗികനായിരിക്കും. 9ന് രാവിലെ 10ന് ഉപവാസ പ്രാർത്ഥന. 10ന് രാവിലെ 8ന് ആരംഭിക്കുന്ന സ്ത്രോത്ര ആരാധനക്ക് വില്യം ദാനം അദ്ധ്യക്ഷനായിക്കും. ജെ.എസ്.വിൽഫ്രഡ് അതിഥിയായിരിക്കും. ഡി.വിജയൻ ആശംസ അർപ്പിക്കും. തുടർന്ന് സ്‌നാനം,തിരു അത്താഴം,ആദരിക്കൽ, സ്നേഹവിരുന്ന്.