കാർഷിക സെമിനാർ

Wednesday 06 May 2026 1:46 AM IST

പാറശാല: കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും കാരോട് കൃഷി ഭവനും സംയുക്തമായി മണ്ണിന്റെ ആരോഗ്യവും സന്തുലിത വള പ്രയോഗവും എന്ന വിഷയത്തിൽ കർഷക സെമിനാർ സംഘടിപ്പിച്ചു.കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രമേശ്‌ ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌.ടി.ആഗ്നസ്,സി.ടി.സി.ആർ.ഐ പ്രിൻസിപ്പൽ സയിന്റിസ്റ്റുകളായ ഡോ.ഷേർലി റെയ്ച്ചൽ അനിൽ,ഡോ.എൽ.കെ.ഭാരതി,ടെക്നിക്കൽ അസിസ്റ്റന്റ് രജിൻ.ഡി.ടി,കൃഷി ഓഫീസർ അജീഷ്,അസിസ്റ്റന്റ് ലാലി,പ്രോജക്ട് അസിസ്റ്റന്റ് എബിൻ എന്നിവർ പങ്കെടുത്തു.