ടാഗോർ ജന്മദിനം
Friday 08 May 2026 1:12 AM IST
തിരുവനന്തപുരം: രവീന്ദ്രനാഥടാഗോറിന്റെ ജന്മദിനം ദേശീയ കലാകാരദിനമായി ആചരിച്ചു. പൂജപ്പുരമണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് സംസ്ഥാന കമ്മിറ്റി അംഗവും ജില്ല പ്രസിഡന്റുമായ കാര്യവട്ടം ശ്രീകണ്ഠൻനായർ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി സുരേഷ്ഒഡേസ, പാവനാടക കലാകാരൻ സുനിൽപട്ടിമറ്റം, ട്രഷറർ കെ.എസ്.ദാസ്, സജീവ്നാരായൺ,സൂസിതങ്കച്ചൻ, ശൈലജപുഞ്ചക്കരി,സന്തോഷ്‌പരമേശ്വരൻ,തങ്കച്ചൻ,വഴുതക്കാട്ശിവകുമാർ,കരുമംമോഹൻകുമാർഎന്നിവർ പങ്കെടുത്തു. തുടർന്ന് സീരിയൽ സിനിമാ താരം സന്തോഷ്‌പരമേശ്വരന്റെ വൺമാൻഷോയും നടന്നു.