താലൂക്ക് സമ്മേളനം

Saturday 09 May 2026 12:20 AM IST

ചിറയിൻകീഴ്: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ ചിറയിൻകീഴ് താലൂക്ക് സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ പ്രസിഡന്റ് ലതിക.പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റ്റി.തുളസീധരൻ,അജയകുമാർ,ലതിക.പി, ഗോപകുമാർ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ശ്രീകല.കെ (പ്രസിഡന്റ്), രജനി (വൈസ് പ്രസിഡന്റ്), ലതിക.പി (സെക്രട്ടറി), പ്രസന്ന (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.