പന്തംകൊളുത്തി പ്രകടനം
Saturday 09 May 2026 11:35 PM IST
തിരുവനന്തപുരം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാളയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.തമ്പാനൂർ റെയിൽവേ പോസ്റ്റ് ഓഫീസിന് മുൻപിൽ സമിതി സംസ്ഥാന കമ്മിറ്റിയംഗം സി.എസ്.രതീഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം ആർ.പ്രദീപ്,ജില്ലാ കമ്മിറ്റിയംഗങ്ങളായ ശൈലേഷ് കുമാർ,എ.ബാബു, സന്തോഷ്.സി,മൊബൈൽ വ്യാപാരി സമിതി ജില്ലാ സെക്രട്ടറി ഷജീർ റഹ്മാൻ,ഏരിയ ട്രഷറർ സി.ഷാജി എന്നിവർ പങ്കെടുത്തു.