കെ.എൻ.എം ജില്ലാ കൺവൻഷൻ

Tuesday 12 May 2026 12:45 AM IST

തിരുവനന്തപുരം: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സൗഹാർദ്ദം വീണ്ടെടുക്കാൻ പുതിയ സർക്കാർ പദ്ധതികൾ നടപ്പിലാക്കണമെന്ന് കെ.എൻ.എം ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ല കോയ മദനി ഉദ്‌ഘാടനം ചെയ്തു.പ്രസിഡന്റ് യഹ്‌യ കല്ലമ്പലം അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ.എ.ഐ അബ്ദുൽ മജീദ് സ്വലാഹി,അൽ അമീൻ,അബ്ദുൽ ഹകീം,സജീർ കല്ലമ്പലം,സുൽഫി സ്വലാഹി എന്നിവർ പങ്കെടുത്തു.