വായനക്കളരി

Wednesday 13 May 2026 6:49 AM IST

പൂവാർ: കരുംകുളം കെ.പി ജനത യൂണിയൻ ക്ലബ് ആൻഡ് ലൈബ്രറിയിൽ ബാലവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനക്കളരി കവി വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലകളിലെ ബാലവേദി കൂട്ടുകാർക്കായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആരംഭിച്ച മലയാളം പഠിക്കാം,വായനയെ വരവേൽക്കാം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയിൽ ലൈബ്രറി പ്രസിഡന്റ് കരുംകുളം വിജയകുമാർ അദ്ധ്യക്ഷനായി. കരുംകുളം രാധാകൃഷ്ണൻ,ആർ.പ്രസന്ന,ജയകുമാരി,ഷൈലജ,ഇന്ദുലേഖ,ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.