ട്രിവാൻഡ്രം ചേമ്പർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി

Wednesday 13 May 2026 12:03 AM IST

തിരുവനന്തപുരം: ഓൺലൈൻ ടാക്സി സേവനം നടത്തിയതിന് കോവളത്ത് ഉബർ ടാക്സി ഡ്രൈവർക്ക് നേരെയുണ്ടായ ആക്രമണത്തെ ടി.സി.സി.ഐ ശക്തമായി അപലപിച്ചു .ഇത് കേരളത്തിന്റെ പ്രതിച്ഛായയെയും ടൂറിസം ആത്മവിശ്വാസത്തെയും ബിസിനസ് അന്തരീക്ഷത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.കുറ്റവാളികൾക്കെതിരെ ഉടനടി കർശന നടപടി സ്വീകരിക്കണമെന്നും നിയമപരമായി പ്രവർത്തിക്കുന്ന എല്ലാ സേവന ദാതാക്കൾക്കും സംരക്ഷണം ഉറപ്പാക്കണമെന്നും ടി.സി.സി.ഐ ആവശ്യപ്പെട്ടു.