പ്രതിഷേധിച്ചു
Sunday 17 May 2026 1:17 AM IST
തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയന്റെയും കെ.ജി.ഒ.എയുടെയും നേതൃത്വത്തിൽ സഹകരണ വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റ ഉത്തരവുകൾക്കെതിരെ സഹകരണ വകുപ്പ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.കേരള എൻ.ജി.ഒ യൂണിയൻ സൗത്ത് ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ ഉദ്ഘാടനം ചെയ്തു.കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സൈദലവി,യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എം.ജെ.ഷീജ,ജില്ലാ ജോയിന്റ് സെക്രട്ടറി ജെ.ശ്രീമോൻ എന്നിവർ പങ്കെടുത്തു.