ഇന്നലെ വിഴിഞ്ഞത്ത് എത്തിയത് രണ്ട് കപ്പൽ ഭീമൻമാർ
Sunday 17 May 2026 1:21 AM IST
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് ഇന്നലെ എത്തിയത് രണ്ട് കൂറ്റൻ കപ്പലുകൾ.24,000 ടി.ഇ.യുവിൽ കൂടുതൽ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നായ എം.എസ്.സി മിക്കോൾ ഇന്നലെ രാവിലെ വിഴിഞ്ഞത്ത് അടുത്തു.400 മീറ്റർ നീളവും 6.3 മീറ്റർ വീതിയുമുള്ള ഈ കൂറ്റൻ കപ്പൽ സിംഗപ്പൂരിൽ നിന്നാണെത്തിയത്, എം.എസ്.സി ഐറിന ക്ലാസ് കപ്പലുകളിൽ ഒന്നാണ് എം.എസ്.സി മിക്കോൾ.ഈ ക്ലാസിൽ 6 കപ്പലുകളാണുള്ളത്. 2000ത്തോളം കണ്ടെയ്നറുകൾ ട്രാൻസ്ഷിപ്പ്മെന്റ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്കു ശേഷം ഘാനയിലേക്ക് യാത്ര തിരിച്ചു.അതേസമയം ഇതേ ശ്രേണിയിൽപ്പെട്ട 24000 ടി.ഇ.യു ശേഷിയുള്ള എം.എസ്.സി റയ തുറമുഖത്തെ ബെർത്തിൽ ചരക്കു നീക്കം തുടരുകയാണ്.