മാസപ്പിറവി അറിയിക്കണം
Sunday 17 May 2026 1:52 AM IST
തിരുവനന്തപുരം: ഇന്ന് ദുൽഖഅദ് 29 ആയതിനാൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകുന്നവർ 0471 2475924, 9605561702, 9847142383 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി അറിയിച്ചു. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ സംബന്ധിച്ച സംയുക്ത പ്രസ്താവന പാളയം ജുമാ മസ്ജിദിൽ നിന്ന് പുറപ്പെടുവിക്കുമെന്നും ഇമാം അറിയിച്ചു.