വായനക്കളരിയും ബാലവേദി സംഗമവും
Tuesday 19 May 2026 12:27 AM IST
ചിറയിൻകീഴ്: ചിത്തിരത്തോണി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വായനക്കളരിയും ബാലവേദി സംഗമവും കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് മനോജ്.ബി.ഇടമന അദ്ധ്യക്ഷനായി.പ്രൊഫ.സജീവ് മോഹൻ മുഖ്യപ്രഭാഷണം നടത്തി.അഭിജിത്ത് പ്രഭ നാടൻപാട്ടുകൾ അവതരിപ്പിച്ചു.സെക്രട്ടറി സുനിത ഭായ്,അജിത് പ്രസാദ്,ടി.അനിൽകുമാർ,ഗിരിജ എന്നിവർ സംസാരിച്ചു.ബാലവേദി പ്രസിഡന്റായി നിരജ്ഞനയെയും വൈസ് പ്രസിഡന്റായി സായികൃഷ്ണയെയും സെക്രട്ടറിയായി ശ്രീരാഗിനെയും ജോയിന്റ് സെക്രട്ടറിയായി നിരജ്ഞന.എ.വിയെയും തിരഞ്ഞെടുത്തു.