രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനം

Saturday 23 May 2026 1:13 AM IST

തിരുവനന്തപുരം: രാജീവ് ഗാന്ധിയുടെ 35-ാമത് രക്തസാക്ഷിത്വദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ ഡി.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ എം.എൽ.എയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.കടകംപള്ളി ഹരിദാസ്,മൺവിള രാധാകൃഷ്ണൻ,കെ.വി.അഭിലാഷ്, കൈമനം പ്രഭാകരൻ,എം.ശ്രീകണ്ഠൻ നായർ,പി.പത്മകുമാർ,ജോസഫ് പെരേര,എം.മഹേന്ദ്രൻ എന്നിവർ പങ്കെടുത്തു. ബൂത്ത് മണ്ഡലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലും രാജീവ് ഗാന്ധി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.