രംഗപ്രഭാതിൽ ബാല വികാസ് മേള
വെഞ്ഞാറമൂട്:ആലുന്തറ രംഗപ്രഭാത് കുട്ടികളുടെ നാടകവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന 'ബാലവികാസ് മേള ' കലാപരിപാടികളോടെ സമാപിച്ചു.മേളയുടെ സമാപന സമ്മേളന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.വി.രാജേഷ് നിർവഹിച്ചു.സിനിമാ നാടക പിന്നണി ഗായിക പി. വി.പ്രീത,അവനി.എസ്.എസ് എന്നിവർ മുഖ്യതിഥികളായി പങ്കെടുത്തു. രംഗപ്രഭാത് ബാലഭവൻ ഡയറക്ടർ എസ്.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി.ഗണേഷ് കുട്ടികൾക്കായി 'ജീവിതം ലഹരിയാണ്' എന്ന ഏകപാത്ര നാടകം അവതരിപ്പിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.വി.സുനിൽ രാജ് 'ചിരിയും ചിന്തയും' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.ആലുന്തറ ജി.ശശിയുടെ നേതൃത്വത്തിൽ കുട്ടികളുടെ നാടകക്കളരിയും നടന്നു.തിയേറ്റർ ട്രെയിനർ ഡോ.അഭേഷ് ശശിധരൻ കുട്ടികളുമായി സംവദിച്ചു.പ്രശസ്ത തിയേറ്റർ കൊറിയോഗ്രാഫർ ഫവാസ് ശബ്ദവും ചലനവും എന്ന വിഷയം കൈകാര്യം ചെയ്തു. ലളിതകലാ അക്കാഡമി സെക്രട്ടറി ഇൻ ചാർജ് രാജീവ് ആർ.പിള്ള,വാമനപുരം ബ്ലോക്ക് മെമ്പർ സി.സന്ധ്യ,രാജീവ് വെഞ്ഞാറമൂട്,രംഗപ്രഭാത് പ്രസിഡന്റ് കെ.എസ്.ഗീത തുടങ്ങിയവർ പങ്കെടുത്തു.