നെഹ്റു അനുസ്‌മരണം
Thursday 28 May 2026 11:27 PM IST
തിരുവനന്തപുരം: ജവഹർലാൽ നെഹ്റുവിന്റെ ഭരണശൈലി ലോകരാജ്യങ്ങൾക്ക് മാതൃകയായിരുന്നെന്ന് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ പറഞ്ഞു. നെഹ്റുവിന്റെ 62ാമത് ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ നെഹ്‌റു ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളായ അഡ്വ.വിതുര ശശി, കടകംപള്ളി ഹരിദാസ്, പനത്തുറ പുരുഷോത്തമൻ, പാളയം ഉദയൻ, വഞ്ചിയൂർ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.