എൻ.ജി.ഒ അസോ. 22ന് പണിമുടക്കും

Wednesday 22 January 2025 12:00 AM IST
1

തൃശൂർ: പ്രതിപക്ഷ സർവീസ് സംഘടനകൾ ഇന്ന് പണിമുടക്കും. ആറ് ഗഡു (19 ശതമാനം) ക്ഷാമബത്താ കുടിശ്ശിക അനുവദിക്കുക, 11-ാം ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, 12-ാം ശമ്പളപരിഷ്‌കരണം നടപ്പിലാക്കുക, മെഡിസെപ്പ് ചികിത്സ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പണിമുടക്കിൽ എൻ.ജി.ഒ അസോസിയേഷനും സെറ്റോയും പണിമുടക്കിൽ പങ്കാളികളാകുമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ഒ. ഡെയ്‌നും സെക്രട്ടറി സന്തോഷ് തോമസും സെറ്റോ ജില്ലാ ചെയർമാൻ കെ.വി. സനൽകുമാറും കൺവീനർ പി.കെ. ജയപ്രകാശും അറിയിച്ചു. സർക്കാർ വിഹിതം ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ആശ്രിത നിയമനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ ഉന്നയിക്കുന്നു.