അറിയപ്പെടാത്ത സ്വാതന്ത്ര്യസമരനായകർ അരങ്ങിൽ

Wednesday 22 January 2025 12:00 AM IST

തൃശൂർ: ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂളിലെ 1500 വിദ്യാർത്ഥികൾ അറിയപ്പെടാത്ത എട്ട് സ്വാതന്ത്ര്യസമര നായകരെ അരങ്ങിലെത്തിക്കുന്നു. 24ന് രാത്രി 6.15 ന് ദേവമാത അങ്കണത്തിലാണ് പരിപാടി. വനിതാ പോരാളി കഫാൻ, ബംഗ്ലാദേശിൽ നിന്നുള്ള സുനീതി ചൗന്ദരി, ഹൈദരാബാദിലെ കുമരംബീം, ഉഷ മേഹത്ത, മുൻഷി പ്രേംചന്ദ്, റാണി ചെന്നമ്മ, റാണി വേലു നാച്ചിയാരുടെ പടയ്ക്ക് നേതൃത്വം നൽകിയ കുയിലി, തലയ്ക്കൽ ചന്തു തുടങ്ങിയവരെയാണ് രംഗത്തെത്തിക്കുന്നതെന്ന് ദേവമാത സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോയ്‌സ് എലവത്തിങ്കൽ പറഞ്ഞു. സി.എം.ഐ ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ജോസ് നന്തിക്കര ഉദ്ഘാടനം നിർവഹിക്കും. വയലിനിസ്റ്റ് മാർട്ടീന ചാൾസ് മുഖ്യാതിഥിയാകും.