യൂത്ത് കോൺഗ്രസ് ധർണ നടത്തി

Tuesday 25 February 2025 12:02 AM IST

തൃശൂർ: ഹൈക്കോടതി ഉത്തരവിട്ടിട്ടും കോർപ്പറേഷൻ തേക്കിൻകാട് മൈതാനത്തിന്റെ ഔട്ടർ ഫുട്പാത്തിന്റെ പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃശൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് തൃശൂർ നിയോജകമണ്ഡലം പ്രസിഡന്റ് കെ.സുമേഷ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് അമർ ഖാൻ, ഡി.സി.സി സെക്രട്ടറി രവി ജോസ് താണിക്കൽ, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു പുത്തൂർ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെല്ലിൻ ജോൺ, കൃഷ്ണദാസ്, ലീലാകരൻ വട്ടപ്പിള്ളി, വത്സല ബാബുരാജ്, എൻസൺ ആന്റണി, ജെൻസൺ ജോസ്, ഡെൽജിൻ ഷാജു, കെ.കെജെയിക്കോ, ഷിനോജ് ഷാജു, ശ്രീരാം ശ്രീധർ, പി.ജിസൗരാഗ്, പി.എസ്.ശിഹാബുദ്ദീൻ, ഗ്രീന്റോ ബാബു എന്നിവർ സംസാരിച്ചു.