യാത്രയ്ക്ക് സ്വീകരണം നൽകി
Thursday 13 March 2025 12:00 PM IST
തൃശൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ചാപ്റ്റർ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന എന്നെന്നും നിങ്ങൾക്കൊപ്പം ബോധവത്കരണ യാത്രയ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസനാണ് യാത്ര നയിക്കുന്നത്. കുന്നംകുളം, തൃപ്രയാർ, ചാലക്കുടി, തൃശൂർ എന്നിവിടങ്ങളിലെ സ്വീകരണം നൽകി. തൃശൂരിലെ ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടന്ന സ്വീകരണ സമ്മേളനം ഡോ. കെ.എ.ശ്രീവിലാസൻ ഉദ്ഘാടനം ചെയ്തു. ഡോ. ഡിറ്റോ ടോം അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ ശശിധരൻ, ഡോ. റോയ് ആർ ചന്ദ്രൻ, ഡോ. സുദർശൻ കെ, ഡോ. അലക്സ് ഇട്ടിച്ചെറിയ, ഡോ. പി ഗോപികുമാർ, ഡോ. ജോസഫ് ജോർജ്, ഡോ.മോളി ബേബി എന്നിവർ പ്രസംഗിച്ചു.