ക്രിമിറ്റോറിയം നിർമാണത്തിന് അനുമതി

Saturday 29 March 2025 12:14 AM IST

മാള: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പൊയ്യ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുളിപ്പറമ്പിൽ 20 സെന്റ് സ്ഥലത്ത് ആധുനിക ക്രിമറ്റോറിയം സ്ഥാപിക്കാൻ അനുമതി ലഭിച്ചു. അനുമതി നൽകുന്നതിനായി ബന്ധപ്പെട്ട സ്ഥലത്ത് നടത്തിയ പരിശോധനയിൽ, 100 മീറ്റർ ചുറ്റളവിൽ ജനവാസ ഗൃഹങ്ങളോ ജലസ്രോതസുകളോ ഇല്ലെന്ന് സ്ഥിരീകരിച്ചു. 120 മീറ്റർ ചുറ്റളവിൽ പൊതുസ്ഥാപനങ്ങളും നിലവിൽ ഇല്ല. 1998ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾ പാലിക്കണം,ശ്മശാനത്തിന് ചുറ്റുമതിൽ നിർമിച്ച് ഗേറ്റ് സ്ഥാപിക്കണം, പകർച്ചവ്യാധി മൂലം മരണപ്പെട്ടവരുടെ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം, നിർമാണം പൂർത്തിയാക്കിയ ശേഷം അന്തിമ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം തുടങ്ങിയ നിബന്ധനകൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.