കഴിമ്പ്രം ബീച്ചിൽ മാർക്കറ്റിംഗ് കിയോസ്ക്

Saturday 29 March 2025 12:15 AM IST

എടമുട്ടം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കഴിമ്പ്രം ബീച്ചിൽ മാർക്കറ്റിംഗ് കിയോസ്‌ക് ആരംഭിച്ചു. കുടുംബശ്രീ മിഷൻ വഴി മൂന്നു ലക്ഷം രൂപ ധനസഹായത്തോടെയാണ് കിയോസ്‌ക് ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ ഉദ്ഘാടനം നിർവഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.രാധാകൃഷ്ണൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം മല്ലിക ദേവൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ.ജിത്ത്, വി.വി.അനിത, വേണുഗോപാൽ, ശോഭു നാരായണൻ, ജിൻസി രമേശ്, ഷൈലജ ജയലാൽ എന്നിവർ പങ്കെടുത്തു.