പബ്ലിക് സോഫ്റ്റ്‌വെയർ പരിശീലനം തുടങ്ങി

Thursday 30 April 2026 12:05 AM IST

തൃശൂർ: ലൈബ്രറികളെ ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ രൂപകൽപ്പന ചെയ്ത 'പബ്ലിക്' സോഫ്റ്റ്‌വെയർ ലൈബ്രറികളിൽ പ്രവർത്തനസജ്ജമാക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനിമാർക്കുള്ള 3 ദിവസത്തെ പരിശീലനത്തിന് കിലയിൽ തുടക്കം. ഒന്നാം ബാച്ച് പരിശീലനത്തിന്റെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ടും രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധുവും നിർവഹിച്ചു. ജി. കൃഷ്ണകുമാർ, ഹാരിഫാബി, എം.രാജേഷ് തുടങ്ങിയവർ സംസാരിച്ചു. കെ.മുകേഷ്, കെ.നിതിൻ, വി.സിനി എന്നിവർ ക്ലാസെടുത്തു. പരിശീലനം 30ന് സമാപിക്കും.